ന്യൂഡെല്‍ഹി: 10 വര്‍ഷത്തിനുള്ളില്‍ 120 പുതിയ വിമാനത്താവളങ്ങള്‍ രാജ്യത്ത് വികസിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പട്ന വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിയ്ക്കൊപ്പം ബിഹാറിന് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ലഭിക്കും.
1.5 കോടി ഇടത്തരം ആളുകള്‍ക്ക് അതിവേഗ യാത്രയ്ക്കുള്ള അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഉഡാന്‍ പദ്ധതി സഹായിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി 88 വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും 619 റൂട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തതായി ധനമന്ത്രി പറഞ്ഞു.
ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി ഉഡാന്‍ പദ്ധതിയുടെ പുതിയ പതിപ്പ് ആരംഭിക്കും. മലയോര മേഖലയിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും ഹെലിപാഡുകളെയും ചെറിയ വിമാനത്താവളങ്ങളെയും ഈ പദ്ധതി പിന്തുണയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
120 ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പരിഷ്‌ക്കരിച്ച ഉഡാന്‍ പദ്ധതി പ്രാദേശിക കണക്റ്റിവിറ്റിയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും വ്യാപാരം, ടൂറിസം, നിക്ഷേപ സാധ്യതകള്‍ എന്നിവ വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് പാര്‍ട്ണറും ഗവണ്‍മെന്റ് കണ്‍സള്‍ട്ടിംഗ് ലീഡറുമായ രാമേന്ദ്ര വര്‍മ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു, സംസ്ഥാനങ്ങളുമായി സഹകരിച്ച് ഇത്തരത്തിലുള്ള 50 സ്ഥലങ്ങള്‍ വികസിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്