റോഡ്രിഗോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം വിജയിച്ചു. ഇന്ന് ഫ്രഞ്ച് ക്ലബായ ബ്രെസ്റ്റിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട റയൽ മാഡ്രിഡ് 3 ഗോളുകൾക്കാണ് വിജയിച്ചത്.
റയൽ മാഡ്രിഡിനായി റോഡ്രിഗോ രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഹാം ഒരു ഗോളും നേടി. 27-ാം മിനിറ്റിലായിരുന്നു റോഡ്രിഗോയുടെ ആദ്യ ഗോൾ. 56-ാം മിനിറ്റിൽ ജൂഡ് ലീഡ് ഇരട്ടിയാക്കി. അവസാനം 78-ാം മിനുിറ്റിലെ റോഡ്രിഗോ ഗോൾ റയലിന്റെ ജയം ഉറപ്പിച്ചു.
ലീഗ് ഘട്ടം അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് 15 പോയിന്റുമായി 12-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇനി അവർ പ്ലേ ഓഫ് മത്സരം കളിക്കേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്