ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം മാത്രം വേണ്ടിയിരുന്ന മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ബ്രൂജെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ആദ്യ പകുതിയിൽ സിറ്റി അവസാനനിമിഷം ഒനിദെക നേടിയ ഗോളിൽ ബ്രൂജ് മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച സിറ്റി 53-ാം മിനിറ്റിൽ കൊവാചിചിന്റെ ഗോഅലിലൂടെ സമനില ഗോൾ നേടി. അധികം താമസിയാതെ ഒരു സെൽഫ് ഗോളിലൂടെ സിറ്റി ലീഡ് എടുത്തു. 77-ാം മിനിറ്റിൽ സവിഞ്ഞോയുടെ ഗോളോടെ സിറ്റി വിജയം ഉറപ്പിച്ചു.
8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ 22-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇനി പ്ലേ ഓഫ് കളിച്ചാകും സിറ്റി പ്രീ ക്വാർട്ടറിലേക്ക് എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്