യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് അവസാന പതിനാറിലേക്ക് മുന്നേറി ആഴ്‌സണൽ. ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇതിനകം പുറത്തായ ജിറോണയെ അവരുടെ മൈതാനത്ത് 2-1നാണ് ആഴ്‌സണൽ മറികടന്നത്.
ബാഴ്‌സലോണ, ആഴ്‌സണൽ, ഇന്റർ മിലാൻ എന്നിവർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ 19 പോയിന്റുകളാണുള്ളത് എന്നതിനാൽ ഗോൾ വ്യത്യാസം ആണ് സ്ഥാനങ്ങൾ തീരുമാനിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം ആണ് ആഴ്‌സണൽ മത്സരത്തിൽ ജയം കണ്ടത്. 28-ാമത്തെ മിനിറ്റിൽ ജുവാനപയുടെ മികച്ച ത്രൂ ബോളിൽ നിന്ന് ദഞ്ചുമ ഇന്ന് ആഴ്‌സണലിനായി അരങ്ങേറ്റം കുറിച്ച ഗോൾ കീപ്പർ നെറ്റോയെ മറികടക്കുക ആയിരുന്നു.
പെനാൽട്ടി ബോക്‌സിന് വളരെ കയറി നിന്ന നെറ്റോയെ മികച്ച ഫിനിഷിലൂടെ ഗോൾ നേടിയത്. നിരവധി താരങ്ങൾക്ക് വിശ്രമം നൽകി എത്തിയ ആഴ്‌സണൽ 38 -ാമത്തെ മിനിറ്റിൽ ഒപ്പം എത്തി. പാർട്ടിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ജോർജീന്യോ ലക്ഷ്യം കാണുക ആയിരുന്നു. തുടർന്ന് നാല് മിനിറ്റിനുള്ളിൽ ട്രൊസാർഡിന്റെ പാസിൽ നിന്ന് സാകയെ ഓർമ്മിപ്പിച്ചുഗ്രൻ ഷോട്ടിലൂടെ 17കാരനായ യുവതാരം ഏഥൻ ന്വനെരി ആഴ്‌സണലിന് വിജയഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ സ്റ്റുവാനിയിലൂടെ സ്പാനിഷ് ടീം സമനില കണ്ടെത്തിയതായി തോന്നിയെങ്കിലും ഈ ഗോൾ വാർ ഓഫ് സൈഡാണെന്ന് കണ്ടെത്തി. തുടർന്ന് അവസാന നിമിഷങ്ങളിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചെങ്കിലും പെനാൽട്ടി എടുത്ത റഹീം സ്‌റ്റെർലിങിന്റെ ശ്രമം ഗോൾ കീപ്പർ പൗ ലോപ്പസ് തടഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്