പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേ ആവേശ പോരാട്ടത്തിൽ ആർസനലിന് തകർപ്പൻ ജയം. ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആർസണൽ നാണംകെടുത്തിയത്.
മാർട്ടിൻ ഒഡേഗാർഡ്(2), തോമസ് പാർട്ടി(56), ലെവിസ് സ്‌കെല്ലി(62),കായ് ഹാവെർട്‌സ്(76), എഥാൻ ന്വാനേറി(90+3) എന്നിവരാണ് ആർസണലിന്‌വേണ്ടി വലകുലുക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി 55-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആശ്വാസഗോൾ നേടി.
കളി തുടങ്ങിയത് മുതൽ ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞ മത്സരത്തിൽ സിറ്റിയെ ഞെട്ടിച്ച് ആർസണൽ ക്യാപ്ടൻ മാർട്ടിൻ ഒഡേഗാർഡ് രണ്ടാം മിനിറ്റിൽ തന്നെ ആർസണലിനെ മുന്നിലെത്തിച്ചു. ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച ആതിഥേയർക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ സിറ്റി ബോക്‌സിനുള്ളിൽ നിന്ന് സാവിഞ്ഞോ നൽകിയ ക്രോസ് കൃത്യമായി ഹെഡ്ഡ് ചെയ്ത് എർലിങ് ഹാളണ്ട് സമനില പിടിച്ചു(1-1).
എന്നാൽ ഇതിന് അധികം ആയുസുണ്ടായില്ല. ഒരുമിനിറ്റിന്റെ വ്യത്യാസത്തിൽ തോമസ് പാർട്ടിയിലൂടെ ആർസണൽ വീണ്ടും ലീഡ് പിടിച്ചു. ഇതോടെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് വീണ്ടും നിരാശ. തുടർന്ന് സിറ്റി പ്രതിരോധത്തിലെ പിഴവുകൾ സമർത്ഥമായി ഉപയോഗിച്ച് ലെവിസ് സ്‌കില്ലി ഗോൾ നേടി. പിന്നാലെ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ കായ് ഹാവെർട്‌സും സിറ്റി വലയിൽ പന്തെത്തിച്ചു. ഒടുവിൽ കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലീഷ് കൗമാരക്കാരൻ ന്വാനേറി മികച്ചൊരു കർവിങ് ഷോട്ടിൽ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്