നാളെ ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം തിയതി ശമ്പളം കൊടുക്കമെന്ന നിലയിലേക്ക് സര്‍ക്കാര്‍ വന്നിട്ടുണ്ട്. അത് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോധ്യമുള്ളപ്പോള്‍, അതിന് വേണ്ടിയൊരു പണിമുടക്ക് സംഘടിപ്പിച്ച് നാളത്തെ വരുമാനം കുറച്ചു കൊണ്ട് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവനക്കാരോടുള്ള സ്‌നേഹമല്ല എന്നു മാത്രം പറയുകയാണ് – അദ്ദേഹം വ്യക്തമാക്കി.
സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന മാത്രം. ഒഴിവുകൾക്കനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നൽകാൻ കഴിയൂ. പറയുന്നതെല്ലാം അനുസരിക്കാൻ കഴിയില്ല. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്