തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതായി റിപ്പോർട്ട്. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
സ്കൂൾ പ്രിൻസിപ്പലിനെയടക്കം ചോദ്യം ചെയ്തതിനു ശേഷമാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത്. ഈ റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും. സ്കൂൾ അധികൃതരെയടക്കം വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. ജനുവരി 15നാണ് തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. വൈകിട്ട് സ്കൂളിൽ നിന്നെത്തിയ ശേഷം 3.50ഓടെ മിഹിർ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്