ന്യൂഡല്‍ഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ശശി തരൂർ എംപിക്ക് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പരാമർശം തന്‍റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് പരാതിയില്‍ പറയുന്നു.
ഈ പരാമര്‍ശം പിൻവലിച്ച് മാപ്പ് പറയുകയും പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്