തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനി പ്രവീണയെ (32) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം സഹോദരിക്കെതിരെ വ്യാജ പ്രചരണങ്ങൾ ഉണ്ടായി എന്നും അതിന് പിന്നിൽ ചില നാട്ടുകാരും കുടുംബക്കാരുമാണെന്നും പ്രവീൺ ആരോപിച്ചു. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം നേരത്തേ പൊലീസിൽ പരാതിയിൽ നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പൊലീസ് ഇതിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പ്രവീണയുടെ സഹോദരൻ പ്രവീൺ പറയുന്നത്.
എന്നാൽ മാനസികമായി തളർന്ന നിലയിലായിരുന്നു സഹോദരിയെന്നും മൊബൈൽ ഫോണിൽ ഒരാൾ മോശം സന്ദേശങ്ങൾ അയച്ചുവെന്നും സഹോദരൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ അജ്ഞാതൻ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരൻ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്