സദാനന്ദൻ മാസ്റ്റർ വധശ്രമ കേസ്: സിപിഎം പ്രവർത്തകരായ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

FEBRUARY 3, 2025, 3:17 AM

കൊച്ചി : ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. 

സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.  

വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല. 

vachakam
vachakam
vachakam

1994  ജനുവരി 25ന് രാത്രിയാണ്  എർ എസ് എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദൻ മാസ്റ്ററെ സിപിഎം പ്രാദേശിക നേതാക്കളടങ്ങിയ സംഘം ആക്രമിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam