കോഴിക്കോട്: ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഓമശ്ശേരി പുത്തൂര്‍ വെള്ളാരംചാലില്‍ പ്രവര്‍ത്തിക്കുന്ന പാറച്ചാലില്‍ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡര്‍ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നിര്‍മാണത്തിലിരുന്നതും പൂര്‍ത്തീകരിച്ചതുമായ അലമാരകള്‍, കസേര, മേശ, കട്ടിലുകള്‍, വിവിധ നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവ കത്തിനശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം അവധി ദിവസമായതിനാല്‍ കടയില്‍ ശുചീകരണം നടത്തിയിരുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് നെറ്റിലേക്ക് തീപടര്‍ന്നു പിടിച്ചതാവാം തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്