തിരുവനന്തപുരത്ത് സെലീനാമ്മയുടെ കല്ലറ പൊളിച്ചു; ദുരൂഹത നീക്കാൻ പോസ്റ്റ്‌മോര്‍ട്ടം

FEBRUARY 3, 2025, 12:48 AM

തിരുവനന്തപുരം: ധനുവച്ചപുരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചതായി പരാതി ലഭിച്ച സെലീനാമ്മയുടെ കല്ലറ പൊളിച്ചു മൃതദേഹം പുറത്തെടുത്തു. ഫോറൻസിക് സംഘം അടക്കം നേരത്തെ പള്ളിയിൽ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി പള്ളിയുടെ സമീപം താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ​ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. തുടർന്ന് സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലെന്ന് വീട്ടുകാർക്ക് മനസിലായി. 

എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടിയത്. 11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam