പാറ്റ്ന: കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍റെ മകന്‍ അയാന്‍ ഖാനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പതിനെട്ടു വയസ്സുള്ള അയാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു അയാന്‍.
പാറ്റ്നയിലെ ഔദ്യോഗിക വസതിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നതിന് വേണ്ടി വിളിച്ചുണര്‍ത്താന്‍ അമ്മ ചെന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. മകന്‍ മരിക്കുന്ന സമയത്ത് ഷക്കീല്‍ അഹമ്മദ് ഖാന്‍ ബിഹാറിലെ വസതിയില്‍ ഉണ്ടായിരുന്നില്ല.
അയാന്‍റെ ആത്മഹത്യക്ക് പിന്നിലെ കാരണം നിലവില്‍ വ്യക്തമല്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് ടീമും സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്