കർണാടക ഇനി മാവോയിസ്റ്റ് രഹിത സംസ്ഥാനം; അവസാന മാവോയിസ്റ്റ് ലക്ഷ്മിയും കീഴടങ്ങി 

FEBRUARY 2, 2025, 10:55 PM

ബെംഗളൂരു: കർണാടക ഇനി മാവോയിസ്റ്റ് രഹിത സംസ്ഥാനം. അവസാനത്തെ മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ഞായറാഴ്ച ഉഡുപ്പിയിൽ കീഴടങ്ങിയതായി റിപ്പോർട്ട്. ഉഡുപ്പി ഡെപ്യുട്ടി കമ്മിഷണർ വിദ്യ കുമാരി, എസ്പി അരുൺ കെ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. സംസ്ഥാന നക്സൽ കീഴടങ്ങൽ കമ്മിറ്റി അംഗങ്ങളും 2020ൽ ആന്ധ്ര പ്രദേശിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുമായ ശ്രീപൽ, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാൻ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ആന്ധ്ര പ്രദേശിൽ ഒളിവിലായിരുന്ന മാവോയിസ്റ്റ് ലക്ഷ്മിയുടെ പേരിൽ ഉഡുപ്പി ജില്ലയിലെ കുണ്ടപുർ താലൂക്കിൽ അമേസ്ബൈൽ, ശങ്കരനാരായണ പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകളാണുള്ളത്. 2007 മുതൽ 2008 വരെ രജിസ്റ്റർ ചെയ്തതിൽ പൊലീസുമായുള്ള വെടിപ്പ്, ആക്രമണം, മാവോയിസത്തിലേക്ക് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തുടങ്ങിയ കേസുകളാണ് ഉള്ളത്. 

കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലക്ഷ്മി നന്ദി അറിയിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള  കേസുകളിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam