ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷം നാളെ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കും. സാധാരണക്കാരെ മറന്ന ബജറ്റാണ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലേയും ബിഹാറിലേയും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായതെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ആദായ നികുതിയിലെ ഇളവിനെ അടക്കം പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ മധ്യവര്‍ഗത്തില്‍ നിന്ന് 54.18 ലക്ഷം കോടി രൂപ ആദായ നികുതി പിരിച്ചെടുത്തു. ഇപ്പോള്‍ 12 ലക്ഷം വരെ ഇളവ് നല്‍കുന്നുണ്ട്. അതനുസരിച്ച് പ്രതിവര്‍ഷം 80,000 രൂപ ലാഭിക്കാനാകുമെന്ന് ധനമന്ത്രി തന്നെ പറയുന്നു. അതായത്, പ്രതിമാസം 6,666 രൂപ മാത്രമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണെന്ന് സിപിഎം നേതത്വവും അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വന്‍തോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതില്‍ നിന്ന് കരകയറ്റുന്നതിന് പകരം ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വലയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്