കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്നും എന്നാൽ ഇനി സിപിഎമ്മിലേക്ക് തിരികെയില്ലെന്നും കല പറഞ്ഞു.
അതേസമയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും എന്നും നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ കൗൺസിലിന് മുന്നോടിയായിട്ടുള്ള എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. ഭരണപക്ഷം എതിർക്കപ്പെടേണ്ട തീരുമാനങ്ങൾ കൊണ്ടുവന്നാൽ എതിർക്കുമെന്നും കലാ രാജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്