തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ നാഥന്‍, ഭൂത ഭാവി വര്‍ത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാല്‍ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രില്‍ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ത്. പ്രഭാസിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാര്‍, മോഹന്‍ലാല്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി അഭിനയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്