വാഷിംഗ്ടണ്‍; ഷാംപെയ്ന്‍, വൈനുകള്‍ എന്നിവയുള്‍പ്പെടെ അമേരിക്കയിലേക്കുള്ള എല്ലാ മദ്യ ഇറക്കുമതിക്കും 200% തീരുവ ചുമത്തുമെന്ന് ഫ്രാന്‍സിനും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് വിസ്‌കിയുടെ ഇറക്കുമതിക്ക് 50% തീരുവ ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് മുന്നറിയിപ്പ്.
'അമേരിക്കയെ മുതലെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രൂപീകരിച്ച, ലോകത്തിലെ ഏറ്റവും ശത്രുതാപരമായതും ദുരുപയോഗം ചെയ്യുന്നതുമായ താരിഫ് അതോറിറ്റികളില്‍ ഒന്നായ യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ മേല്‍ 50% തീരുവ ചുമത്തിയിരിക്കുന്നു. ഈ താരിഫ് ഉടനടി നീക്കം ചെയ്തില്ലെങ്കില്‍, ഫ്രാന്‍സില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വൈനുകള്‍ക്കും, ഷാംപെയ്നുകള്‍ക്കും, മദ്യ ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് ഉടന്‍ തന്നെ 200% തീരുവ ഏര്‍പ്പെടുത്തും. ഇത് യുഎസിലെ വൈന്‍, ഷാംപെയ്ന്‍ ബിസിനസുകള്‍ക്ക് വളരെ നല്ലതായിരിക്കും,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
മറ്റ് രാജ്യങ്ങള്‍ 'മോഷ്ടിച്ച' സമ്പത്ത് തിരിച്ചുപിടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു. 'മറ്റ് രാജ്യങ്ങളും മോഷ്ടിച്ചതില്‍ ഭൂരിഭാഗവും, സത്യസന്ധമായി പറഞ്ഞാല്‍, കഴിവുകെട്ട യുഎസ് നേതൃത്വം മോഷ്ടിച്ചതും യുഎസ് തിരിച്ചുപിടിക്കാന്‍ പോകുന്നു,' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്