വാഷിംഗ്ടണ്‍: കുവൈറ്റില്‍ തടവിലാക്കിയിരുന്ന ആറ് അമേരിക്കക്കാരെ മോചിപ്പിച്ചു. അമേരിക്കയുമായുള്ള ഒരു കരാറന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് അവരുടെ കുടുംബങ്ങളുടെ പ്രതിനിധി എബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.
അമേരിക്കക്കാരില്‍ പലരും വെറ്ററന്‍മാരും മുന്‍ സൈനിക കരാറുകാരുമാണ്. ഇവര്‍ മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണെന്ന് ക്രൈസിസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ജോനാഥന്‍ ഫ്രാങ്ക്‌സ് പറഞ്ഞു. എന്നിരുന്നാലും, വര്‍ഷങ്ങളായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ ശക്തമായി നിലകൊണ്ടാതായി ഫ്രാങ്ക്‌സ് വ്യക്തമാക്കി. കരാറിന്റെ ഭാഗമായി വരും ആഴ്ചകളില്‍ നിരവധി തടവുകാരെ കൂടി മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാങ്ക്‌സ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്