ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടണിൽ താമസിക്കുന്ന സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കലിന്റെ വീടിന്റെ ബാക്ക് യാർഡിൽ മഞ്ഞൾ പൂത്തത് അത്ഭുതമായി. അപൂർവ്വമായ ഈ കാഴ്ച കാണാൻ നിരവധി പേർ എത്തുന്നു.
അമേരിക്കയിലെ കാലാവസ്ഥയിൽ മഞ്ഞൾ ഉണ്ടാവുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിന് മുകളിലാണ് വില. കാൻസറിനും, സൗന്ദര്യ വർദ്ധനവിനും പാചകത്തിനും മറ്റ് മരുന്ന് ഉത്പാദനത്തിനും മഞ്ഞൾ ഒരു അവിഭാജ്യ ഘടകമാണ്. എല്ലാവരും ആവശ്യത്തിന് മഞ്ഞൾ കൃഷി ചെയ്യണമെന്ന് സണ്ണി പറഞ്ഞു.
കൃഷി രീതി: നട്ട് രണ്ടു വർഷമാകുമ്പോൾ വിളവ് എടുക്കണം. ആവശ്യത്തിന് വെള്ളവും ജൈവ വളവും നൽകിയാൽ നല്ല ഫലംകിട്ടും. നിർഭാഗ്യവശാൽ നമുക്ക് പുറത്ത് വിൽക്കാൻ പറ്റില്ല. സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാം.
കേരളത്തിലെ ഒരു മുൻകാല പൈനാപ്പിൾ പ്ലാന്ററാണ് സണ്ണി കല്ലുവെട്ടിയ്ക്കൽ. കൃഷിക്കാരുടെ പൊതു പ്രശ്‌നങ്ങളിൽ ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയിലും അമേരിക്കയിലെ ജോലി തിരക്കുകൾക്കിടയിലും തന്റെ കാർഷിക പശ്ചാത്തലത്തെ സ്‌നേഹിക്കുകയും അതിൽ ആനന്ദം അദ്ദേഹം കണ്ടെത്തുകയും ചെയ്യുന്നു.
കൃഷിയേയും കൃഷിക്കാരേയും അവഗണിക്കുന്ന ഇക്കാലത്തിൽ ഇതുപോലുള്ള നല്ല കാഴ്ചകളും വാർത്തകളും നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാകട്ടെ എന്നും സണ്ണി കല്ലുവെട്ടിയ്ക്കൽ കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അമയന്നൂരാണ് സ്വദേശം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്