ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഇന്ന് (ജൂൺ 29ന്) 10 ദിവസം നീണ്ടുനിൽക്കുന്ന ഇടവക തിരുന്നാളിന് കൊടികയറി. ജൂൺ 29ന് രാവിലെ 10 മണിക്ക് ബിഷപ്പ് എമിറെറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിലും സഹ കാർമികരായ ഇടവക വികാരിയും രൂപതാ വികാരി ജനറാളുമായ ഫാദർ തോമസ് കടുകപ്പിള്ളിയും, അസിസ്റ്റന്റ് വികാരി ഫാദർ ജോൺസൺ കോവൂർ പുത്തൻപുര എന്നിവരുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം, സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ ബിഷപ്പ് എമിറെറ്റസ് മാർ ജേക്കബ് അങ്ങാടിയത്താണ് കൊടികയറ്റിയത്.
ഇടവകയുടെ മുഖ്യതിരുനാളായ ദുക്‌റാന തിരുനാൾ ആഘോഷങ്ങൾ ജൂൺ 29ന് തുടങ്ങി ജൂലൈ 13 വരെ കൊണ്ടാടുന്നു. മുഖ്യതിരുനാൾ ജൂലായ് 3 4,5,6 തീയതികളിലായി ഭക്താഡംബരപൂർവ്വമായ തിരുനാൾ തിരുകർമ്മങ്ങളും ഇതര പരിപാടികളുമായി പര്യവസാനിക്കും. തിരുനാൾ ദിനങ്ങളിൽ രാവിലേയും വൈകുന്നേരവും വിശുദ്ധ കുറുബാനയും നൊവേനയും ഉണ്ടായിരിക്കും.
ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 7.15ന് മലബാർ നൈറ്റ്, കൽച്ചറൽ അക്കാദമിയുടെ നേതൃത്തത്തിലുള്ള കലാസന്ധ്യ, ജൂലായ് 5 ശനിയാഴ്ച വൈകുന്നേരം 7.30ന് പ്രസുദേന്തി നൈറ്റ്. വിവിധ വാർഡുകളിൽ നിന്നും നടത്തുന്ന എന്റർടൈൻമെന്റ് പരിപാടികൾ.
ജൂലായ് 6 ഞായറാഴ്ച പെരുന്നാൾ സമാപന ദിവസം വൈകുന്നേരം 5.30ന് ആഘോഷമായ പെരുന്നാൾ കുർബാന ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. കത്തീഡ്രലിനു ചുറ്റുമുള്ള വീഥിയിലൂടെ നടത്തിവരുന്ന വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ നടക്കും. കരിമരുന്ന് പ്രയോഗം, കലാപ്രകടനം, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടാഴ്ചകളായി പള്ളിയും പരിസരങ്ങളും വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനുമായി കിച്ചൻ ഡോൺ എന്ന നാമത്തിൽ അറിയപ്പെടുന്ന 50ൽ പരം വോളണ്ടിയർമാർ പ്രവർത്തിച്ചുവരുന്നു. ഇടവകയിലെ സീനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ പെരുന്നാൾ നടക്കുന്നത്.
ദിവസേനയുള്ള ദിവ്യബലിക്കും നോവേനയ്ക്കും വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരിമാരായ ഫാ. ജോയൽ പയസ്, ഫാദർ ജോൺസൺ കോവൂർപുത്തൻപുര എന്നിവർ നേതൃത്വം നൽകുന്നു.
തിരുന്നാൾ, പെരുന്നാൾ ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിന് ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ പാരിഷ് ട്രസ്റ്റിമാരായ ബിജി സി. മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, വിവീഷ് ജേക്കബ്, ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് ഇതര പെരുന്നാൾ കോർഡിനേറ്റേഴ്‌സായ സണ്ണി ചിറയിൽ, ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, പോൾ വടകര, പി. തോമസ് തോമസ് പുതുക്കുളം എന്നിവർ നേതൃത്വം നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്