ലൂയിസിയാനയിലെ ആദ്യ നൈട്രജൻ വാതക വധശിക്ഷ മരവിപ്പിച്ചു

MARCH 12, 2025, 8:00 PM

ബേറ്റണ്‍ റൂജ്: യുഎസിലെ ലൂയിസിയാനയിലെ ആദ്യത്തെ നൈട്രജൻ വാതക വധശിക്ഷ മരവിപ്പിച്ചു. യുഎസ് ജില്ലാ ജഡ്ജി ഷെല്ലി ഡിക്കിന്‍റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  നടപടികള്‍ നിർത്തിവെയ്ക്കുന്നത്.

1996ല്‍ ന്യൂ ഓർലിയൻസില്‍ നടന്ന മേരി മോളി ഏലിയട്ട് കൊലക്കേസിലെ പ്രതിയായ 46-കാരനായ ഹോഫ്മാന്റെ വധശിക്ഷയാണ് മരവിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് ജെസി ഹോഫ്മാൻ ജൂനിയർ തന്‍റെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.

vachakam
vachakam
vachakam

നൈട്രജൻ ഹൈപോക്സിയ എന്ന മാർഗത്തിലൂടെ ജീവനെടുക്കുന്നത് ക്രൂരമാണെന്നും അത് അസാധാരണ ശിക്ഷാരീതിയാണെന്നും ഹോഫ്മാന്‍റെ അഭിഭാഷകർ വാദിച്ചിരുന്നു.

ബുദ്ധമതാനുയായി ആയ തനിക്ക് സ്വന്തം മതം ആചരിക്കാനും ബുദ്ധമതത്തിലെ ധ്യാനരീതികള്‍ പിന്തുടരാനുള്ള അവകാശം നിഷേധിക്കലാന്ന് ഇതെന്നാണ് ഹോഫ്മാന്‍റെ വാദം.

എന്നാല്‍, ലൂയിസിയാന നിയമപ്രകാരം അനുവദനീയവും വേദനരഹിതവുമായ മാർഗമാണിതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam