സാമ്ബത്തിക വർഷത്തിന്റെ അവസാന മാസമായതിനാല്‍ മാർച്ച് മാസത്തില്‍ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്.
പ്രധാനമായും ഹോളി, റംസാൻ പോലുള്ള ആഘോഷങ്ങള്‍ മാർച്ച് മാസത്തിലാണ്. ഇവ പ്രമാണിച്ച് കേരളത്തില്‍ എത്ര ദിവസത്തെ അവധിയുണ്ടെന്ന് പരിശോധിക്കാം.
ആർബിഐ കണക്ക് പ്രകാരം മാർച്ച് മാസത്തില്‍ 14 ദിവസമാണ് ബാങ്ക് അവധിയുള്ളത്. കേരളത്തില്‍ ശനി, ഞായർ ദിവസങ്ങളൊഴിച്ച് രണ്ട് ദിവസമാണ് ബാങ്ക് അവധി. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ( മാർച്ച് 13) തിരുവനന്തപുരത്ത് ബാങ്കുകള്‍ പ്രവർത്തിക്കില്ല.
ഈതുല്‍ഫിത്തർ (റമദാൻ) പ്രമാണിച്ച് മാർച്ച് 31ന് കേരളത്തിലെ ബാങ്കുകള്‍ അവധിയാണ്. മാർച്ച് 30 ഞായറാഴ്ച ആയതിനാല്‍ തുടർച്ചയായ രണ്ട് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല. മാർച്ച് 22, നാലാം ശനിയാഴ്ചയും അവധി.
രാജ്യത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ഹോളി ഇത്തവണ മാർച്ച് 13, 14 ദിവസങ്ങളിലാണ് അരങ്ങേറുന്നത്. എന്നാല്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബാങ്കുകള്‍ക്ക് പൊതു അവധിയില്ല. കേരളത്തില്‍ മാർച്ച് മാസത്തില്‍ ഇനി അഞ്ച് ദിവസങ്ങളിലാണ് ബാങ്ക് അവധിവരുന്നത്. ഇതില്‍ മാർച്ച് 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്. മാർച്ച് 22 നാലാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവർത്തിക്കില്ല.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേളത്തില്‍ അവധി ഇല്ലെങ്കിലും രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് പ്രവർത്തിക്കില്ല. ഹോളിയുടെ മുഖ്യ ആഘോഷവുമായി ബന്ധപ്പെട്ട് മാർച്ച് 14ന് ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ചണ്ഡിഗഡ്, സിക്കിം, അസം, രാജസ്ഥാൻ, ജമ്മു & കശ്മീർ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. മാർച്ച് 15 ഹോളിയുടെ രണ്ടാം ദിവസം ത്രിപുര, ഒഡീഷ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ പ്രവർത്തിക്കില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായിട്ടാണ് ബാങ്ക് അവധി പ്രഖ്യാപിക്കുന്നത്. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട്, ബാങ്ക് ക്ലോസിങ് ഓഫ് അക്കൌണ്ട്സ്, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് ആന്റ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയ്സ് എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ബാങ്കുകളിലെ പൊതു അവധികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്