നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകും

JUNE 19, 2025, 10:35 PM

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ രാജ്ഭവൻ നിലപാട് കടുപ്പിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റാൻ കഴിയില്ലെന്നും എല്ലാ ഉദ്ഘാടനങ്ങൾക്കും ആ ചിത്രം അവിടെ ഉണ്ടായിരിക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്. 

ചിത്രത്തിന് മുന്നിൽ ഒരു വിളക്ക് സ്ഥാപിക്കുമെന്നാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ, രാജ്ഭവനിൽ സർക്കാർ പരിപാടികൾ നടത്താനുള്ള സാധ്യത മങ്ങിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

vachakam
vachakam
vachakam

ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam