ദുരിതാശ്വാസ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20)  അവധി

JUNE 19, 2025, 9:20 AM

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

അതേ സമയം, കനത്ത മഴയിൽ പുന്നയൂർക്കുളത്തെ പുന്നയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അവിയൂർ പനന്തറ എസ് സി കോളനിയിൽ 40 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയാറായിട്ടില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കിൽ പത്ത് കിലോമീറ്റർ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സർക്കാർ ക്യാമ്പിലേക്ക് പോയിക്കൊള്ളാൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായും ദുരിതബാധിതർ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam