വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി

JUNE 19, 2025, 8:59 PM

കോഴിക്കോട്: മുൻ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ കുടുംബം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് മുക്കി സിപിഎം നേതാവ് കെ.കെ ലതിക. 

 ലതികക്കെതിരെ വിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച് ഷാഫി പറമ്പിലിനെതിരെ ലതിക ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

എന്നാൽ ഇത് ആദ്യം വന്നത് സിപിഎം അനുകൂല സൈബർ പേജുകളിലാണെന്ന് കണ്ടെത്തിയതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.

vachakam
vachakam
vachakam

ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ രംഗത്തെത്തിയത്. 

പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്തതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിൻവലിച്ചത്. തങ്ങൾ മരണം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വി.വി പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും പറഞ്ഞിരുന്നു.

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam