കൊട്ടാരക്കരയില്‍ നടുറോഡില്‍ ഏറ്റുമുട്ടി ട്രാന്‍സ്‌ജെന്റേഴ്‌സും പൊലീസും; സിഐയടക്കം പത്തോളം പൊലീസുകാര്‍ക്ക് പരുക്ക് 

JUNE 19, 2025, 12:40 PM

കൊട്ടാരക്കരയില്‍ നടുറോഡില്‍ ട്രാന്‍സ്‌ജെന്റേഴ്‌സും പൊലീസും ഏറ്റുമുട്ടിയാതായി റിപ്പോർട്ട്. സിഐയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പത്തോളം പൊലീസുകാര്‍ക്കും, നിരവധി സമരക്കാര്‍ക്കും പരുക്കുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. 

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം ഉണ്ടായത്. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ആണ് സംഘർഷം ഉണ്ടായത്.

അതേസമയം ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റിലായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരെ മന്ത്രി കെഎന്‍ ബാലഗോപാല്‍ സന്ദര്‍ശിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam