ഡിപ്പോകളുടെ പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കെഎസ്ആര്‍ടിസി

JUNE 19, 2025, 10:09 PM

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരും കവറിൽ കെട്ടികൊണ്ട് വന്ന് തള്ളുന്നവരും സൂക്ഷിച്ചോളൂ.  മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷിക്കാൻ സിസി ടിവി നിരീക്ഷണം ശക്തമാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. 

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാൻ കെഎസ്ആർടിസി ഐടി വിഭാഗത്തിൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെഎസ്ആർടിസി ഡിപ്പോകളിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറകൾ സ്ഥിരമായി നിരീക്ഷിച്ച് ഈ മാലിന്യ നിക്ഷേപ സംഘളെ പിടികൂടാൻ ഇനി ഉദ്യോഗസ്ഥർ മുഴുവൻ സമയവുമുണ്ടാവും. 

മാലിന്യം തള്ളുന്നത് കണ്ടാൽ വിവരം ഉടനടി യൂണിറ്റ് ഓഫീസറെ അറിയിക്കും. കൃത്യമായ തെളിവുകളും ശേഖരിക്കും. സമയവും, സ്ഥലവും, മാലിന്യം കണ്ട രീതിയും തെളിവുമെല്ലാം ചേർത്ത് തദ്ദേശ സ്വയംഭരണ വകുപ്പിൻറെ വാട്ട്സ് അപ്പ് നമ്പറായ 9446700800 എന്ന നമ്പറിലേക്കും അയക്കും. പിഴയും പിന്നാലെ വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam