ഹൈദരാബാദ്: മെഹ്ദിപട്ടണത്ത് അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസുകാരൻ മരിച്ചു. സന്തോഷ്‌നഗര്‍ കോളനിയിലെ ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ശ്യാംബഹദൂറിന്‍റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്. ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടി ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയും പിന്നാലെ ലിഫ്റ്റിന്‍റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. അപകടം നടന്ന് പത്തുമിനിറ്റുകള്‍ക്കുശേഷമാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയെ കാണാതായതോടെ തിരഞ്ഞെത്തിയ മാതാപിതാക്കള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കെട്ടിടത്തിന്‍റെ താഴത്തെനിലയില്‍ ലിഫ്റ്റിനോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് ശ്യാംബഹദൂറും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്