ചെന്നൈ: കേന്ദ്ര സര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, 2025-26 ലെ സംസ്ഥാന ബജറ്റില്‍ രൂപയുടെ ഹിന്ദി മുദ്ര ഒഴിവാക്കി തമിഴിലെ 'രു' എന്ന അക്ഷരം പകരം ചേര്‍ത്തു.
മാര്‍ച്ച് 14 ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസര്‍ സ്റ്റാലിന്‍ തല്‍ പങ്കിട്ടിരുന്നു. ഇതിലാണ് രൂപ ചിഹ്നം ഒഴിവാക്കി രു എന്ന് ചേര്‍ത്തിരിക്കുന്നത് കാണിച്ചത്. 'സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനായി തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാന്‍...' എന്നാണ് ചിത്രത്തൊടൊപ്പമുള്ള സ്റ്റാലിന്റെ അവകാശവാദം. 'ദ്രാവിഡ മോഡല്‍', 'TNBudget2025' എന്നീ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
മുന്‍പത്തെ രണ്ട് ബജറ്റുകളിലും, സംസ്ഥാനം അതിന്റെ ലോഗോകള്‍ക്കായി രൂപ ചിഹ്നം ഉപയോഗിച്ചിരുന്നു. ഒരു സംസ്ഥാനം ദേശീയ കറന്‍സി ചിഹ്നം നിരസിക്കുന്നത് ഇതാദ്യമാണ്. എന്‍ഇപിക്കും ത്രിഭാഷാ ഫോര്‍മുലയ്ക്കുമെതിരെ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനിടെയാണ് ഈ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്