ചെന്നൈ: സംസ്ഥാന ബജറ്റ് ലോഗോയില്‍ ഇന്ത്യന്‍ കറന്‍സിയുടെ രൂപ ചിഹ്നം മാറ്റി തമിഴ് അക്ഷരമാലയിലെ 'രു' ഉപയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മണ്ടത്തരമണെന്ന് ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴനായ ഉദയ് കുമാര്‍ രൂപകല്‍പ്പന ചെയത രൂപ ചിഹ്നത്തെ രാജ്യമെങ്ങും ഏറ്റെടുത്തപ്പോള്‍ അത് ഒഴിവാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
'2025-26 ലെ ഡിഎംകെ സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റ്, ഒരു തമിഴന്‍ രൂപകല്‍പ്പന ചെയ്ത രൂപ ചിഹ്നത്തെ മാറ്റിസ്ഥാപിക്കുന്നു, അത് ഭാരതം മുഴുവന്‍ സ്വീകരിച്ച് നമ്മുടെ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയതാണ്. ചിഹ്നം രൂപകല്‍പ്പന ചെയ്ത തിരു ഉദയ് കുമാര്‍, മുന്‍ ഡിഎംകെ എംഎല്‍എയുടെ മകനാണ്. നിങ്ങള്‍ക്ക് എത്ര മണ്ടനാകാന്‍ കഴിയും?' അദ്ദേഹം എക്സില്‍ എഴുതി.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും കേന്ദ്രത്തിന്റെ നിര്‍ദ്ദിഷ്ട ത്രിഭാഷാ നയത്തിനെതിരെയും ഭാഷാ യുദ്ധം ആരംഭിക്കുമെന്ന ഡിഎംകെയുടെ ഭീഷണിയെക്കുറിച്ചുള്ള രൂക്ഷമായ തര്‍ക്കത്തിനിടയിലാണ് പുതിയ വാക്‌പോര്.
എന്‍ഇപിയെയും ത്രിഭാഷാ നയത്തെയും എതിര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, 2025-26 ലെ ബജറ്റിന്റെ ലോഗോയില്‍ തമിഴ് ചിഹ്നം പ്രദര്‍ശിപ്പിച്ച ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്