ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ സഖാക്കള്‍ രംഗത്ത്. കഴിഞ്ഞ ദിവസം കെപിസിസിയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തതാണ് സൈബർ സഖാക്കളെ ചൊടിപ്പിച്ചത്.
കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നാണ് വിമര്‍ശനം. ആ ചുടു രക്തം മറന്നു, സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കും എന്നാണ് വിമര്‍ശനം
സുധാകരനെ എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമയുകയാണെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.
ജി സുധാകരനോട് പരമ പുച്ഛം എന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം കെപിസിസി നടത്തിയ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമര്‍ശനം.
-
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്