തൃശ്ശൂർ: കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിൻ്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു ദൗത്യം നടപ്പാക്കിയത്. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നിരവധി തവണ കർഷകർ കുന്നംകുളം നഗരസഭയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള നടപടി.
ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടാൻ ആരംഭിച്ചത്. കാണിയാമ്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്