ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിക്കുകയെന്നും സൗജന്യങ്ങളല്ലെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. സംരംഭകര്‍ക്ക് നൂതന സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍, വെയില്‍ കൊള്ളുന്ന പ്രഭാതത്തിലെ മഞ്ഞുപോലെ ദാരിദ്ര്യം അപ്രത്യക്ഷമാകും എന്ന് മൂര്‍ത്തി പറഞ്ഞു.
'നിങ്ങള്‍ ഓരോരുത്തരും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ എനിക്ക് സംശയമില്ല, അങ്ങനെയാണ് നിങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നത്. സൗജന്യങ്ങള്‍ കൊണ്ട് നിങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കില്ല; ഒരു രാജ്യവും അതില്‍ വിജയിച്ചിട്ടില്ല,' 78 കാരനായ ശതകോടീശ്വരനായ വ്യവസായി സംരംഭകരുടെ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് മൂര്‍ത്തി നിര്‍ദ്ദേശിച്ചത് നേരത്തെ വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്