തൃശ്ശൂർ: ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. അപകടത്തിൽ രാസവസ്തു കയറ്റി വന്ന ലോറി പൂർണമായും കത്തി നശിച്ചു.
വി ആർ. പുരം ഞാറക്കൽ സ്വദേശി അനീഷ് (40) ആണ് മരിച്ചത്. സ്കൂട്ടർ നിരക്കി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്