തിരുവനന്തപുരം: എല്ലാമറിഞ്ഞിട്ടും ഷെമി ഇപ്പോഴും കട്ടിലിൽ നിന്ന് വീണതാണെന്ന വാക്കിൽ ഉറച്ചു നിൽകുകയാണെന്ന് അഫാൻ്റെ പിതാവ് റഹീം.
കുടുബത്തിൻ്റെ കട ബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്നും തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നുവെന്നും വീട് വിറ്റതും അവൻ മുൻകൈയെടുത്താണെന്നും പിതാവ് റഹിം പറയുന്നു.
സെൻട്രൽ ബാങ്കിലെ അസിസൻ്റൻ്റ് മാനേജർ തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതെല്ലാം അഫാനെ സമ്മർദ്ധത്തിലാക്കിയിരിക്കാമെന്നും റഹീം അറിയിച്ചു.
അഫാൻ്റെ മാതാവ് ഷെമിയുടെ ചികിത്സ തുടരുകയാണെന്നും ഇതിനാൽ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാൻ കഴിയില്ലായെന്നും റഹീം പറഞ്ഞു.
ഭാര്യയെ തനിച്ചാക്കി പോകാൻ കഴിയില്ല. വാടക വീടെടുക്കാൻ പോലും സാഹചര്യമില്ല. ചികിത്സയ്ക്ക് മറ്റു വഴിയില്ല. ഇവിടെ എന്തെങ്കിലും ജോലി നോക്കണമെന്നും അഫാൻ്റെ പിതാവ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്