കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 40 ശതമാനത്തിലധികവും മുസ്ലീങ്ങളാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്ലിമീന്‍ (എഐഎംഐഎം). 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബംഗാളിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ബംഗാളിനായുള്ള രാഷ്ട്രീയ അജണ്ട ഹൈദരാബാദ് ആസ്ഥാനമായുള്ള പാര്‍ട്ടി അവതരിപ്പിച്ചു.
''ഒരു വലിയ പ്രഖ്യാപനം നടത്താനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഞങ്ങള്‍ മത്സരിച്ചു. ബംഗാളില്‍, എല്ലാ സീറ്റുകളിലും ഞങ്ങള്‍ മത്സരിക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാള്‍ഡയില്‍ 60,000 വോട്ടുകളും മുര്‍ഷിദാബാദില്‍ 25,000 വോട്ടുകളും മറ്റ് പ്രദേശങ്ങളില്‍ 15,000 മുതല്‍ 18,000 വരെ വോട്ടുകളും എഐഎംഐഎമ്മിന് ലഭിച്ചു,'' എഐഎംഐഎം വക്താവ് ഇമ്രാന്‍ സോളങ്കി പറഞ്ഞു.
എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്ത് പാര്‍ട്ടി സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ശേഷം സമുദായത്തെ വഞ്ചിക്കുകയാണെന്നും സോളങ്കി പറഞ്ഞു.
''അവര്‍ മുസ്ലീം വോട്ടുകള്‍ ഉപയോഗിച്ചാണ് അധികാരത്തിലെത്തുന്നത്, പക്ഷേ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. 90 ശതമാനം മുസ്ലീം വോട്ടുകള്‍ മൂലമാണ് ടിഎംസിക്ക് ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' സോളങ്കി കൂട്ടിച്ചേര്‍ത്തു.
എഐഎംഐഎം ബിജെപിയുടെ ബി ടീമാണെന്നും മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്