അമ്പലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്.
ജീവനാെടുക്കിയതെന്നാണ് എന്ന് പ്രാഥമിക നിഗമനം. ഇരുവരും സ്‌കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തകഴി ലെവല്‍ ക്രോസിന് സമീപത്തുനിന്നാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്.
പ്രിയ പഞ്ചായത്ത് ജീവനക്കാരിയാണ്. മകള്‍ കൃഷ്ണപ്രിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്