കൊച്ചി: മദ്യലഹരിയില്‍ അച്ഛനെ മകൻ ചവിട്ടി കൊന്നു. പെരുമ്ബാവൂർ ചേലാമറ്റം നാല് സെന്‍റ് കോളനിയില്‍ തെക്കുംതല വീട്ടില്‍ ജോണി (67 ആണ് മരിച്ചത്.
മകൻ മെല്‍ജോയെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴാചയാണ് ജോണി മരിച്ചത്. ശേഷം സ്വാഭാവിക മരണം എന്നു വരുത്തി തീർക്കാൻ മകൻ ശ്രമിച്ചു.
എന്നാല്‍ ജോണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനക്ക് വിധേയമാക്കിയതില്‍ രണ്ട് വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചതായി കണ്ടെത്തി.
ഇതോടെ മെല്‍ജോയെ പോലീസ് ചോദ്യം ചെയ്തു. അച്ഛനെ താൻ ചവിട്ടിയെന്ന് മെല്‍ജോ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്