ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡുകളും പുഴുക്കളെയും കണ്ടെന്ന് ആരോപണം. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലാണ് സംഭവം.
ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുക്കളും ബ്ലേഡുകളും കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോസ്റ്റലിൽ ലഭ്യമായ ഭക്ഷണം വളരെ മോശമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
നേരത്തെ ഭക്ഷണത്തിൽ കുപ്പിച്ചില്ലു കണ്ടെത്തിയതായും വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന റോഡ് ഉപരോധിച്ചു. പുഴുക്കളും ബ്ലേഡുകളും ഉള്ള ഭക്ഷണ പ്ലേറ്റുകൾ റോഡിൽ കൊണ്ടുവന്നാണ് പ്രതിഷേധം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്