കുട്ടികള്‍ക്കു തമിഴ് പേരുകളിടണമെന്ന് ഉദയനിധി സ്റ്റാലിൻ

MARCH 12, 2025, 10:32 PM

ചെന്നൈ : നവദമ്ബതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കുട്ടികള്‍ക്കു തമിഴ് പേരുകളിടണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

ചെന്നൈയില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്നാടാണെന്നും അതിന്‍റെ പ്രശ്നങ്ങളാണു ഇപ്പോള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനർനിർണയം നടപ്പാക്കുമ്ബോള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകള്‍ കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍റെ പരാമർശം.

vachakam
vachakam
vachakam

മണ്ഡല പുനർനിർണയം നടപ്പിലാക്കിയാല്‍ തമിഴ്നാട്ടില്‍ എട്ടു സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്കു നൂറോളം സീറ്റുകള്‍ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam