സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഫുൾഹാം 2-1ന്റെ വിജയം നേടി. ആന്റണി ഗോർഡന്റെ ഒരു ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് 37-ാം മിനിറ്റിൽ ജേക്കബ് മർഫി ന്യൂകാസിലിന് ലീഡ് നൽകി
എന്നിരുന്നാലും, ഇടവേളയ്ക്ക് ശേഷം ഫുൾഹാം ശക്തമായി പ്രതികരിച്ചു, 61-ാം മിനിറ്റിൽ ആന്റണി റോബിൻസണിന്റെ പാസിൽ റൗൾ ഹിമിനസ് സമനില ഗോൾ നേടി.
82 -ാം മിനിറ്റിൽ ആൻഡ്രിയാസ് പെരേരയുടെ മികച്ച ഫ്രീ കിക്കിൽ നിന്ന് റോഡ്രിഗോ മുനിസ് ഗോൾ നേടി ഫുൾഹാമിന് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. ഈ ജയത്തോടെ ഫുൾഹാം 36 പോയിന്റുമായി ഒമ്പതാം സ്ഥാനത്തെത്തി. ന്യൂകാസിൽ 41 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്