ന്യൂഡെല്‍ഹി: രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉടനെ വിരമിക്കില്ലെന്നും ഇവരുടെ സേവനം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ പകരുന്നുണ്ടെന്നും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. രോഹിതും കോഹ്ലിയും ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഏറെ ആഗ്രഹിക്കുന്നവരാണെന്ന് ഗംഭീര്‍ പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി പോലുള്ള ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റിന് മുമ്പ് അവര്‍ ഡ്രസ്സിംഗ് റൂമിന് വളരെയധികം മൂല്യം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു.
'രോഹിതും വിരാടും ഡ്രസ്സിംഗ് റൂമിന് വളരെയധികം മൂല്യം നല്‍കുന്നുവെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനും വളരെയധികം മൂല്യം നല്‍കുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ അവര്‍ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഞാന്‍ അത് മുമ്പ് പറഞ്ഞിട്ടുണ്ട്. അതുപോലെ അവര്‍ക്ക് രാജ്യത്തിനായി കളിക്കാനുമുള്ള അഭിനിവേശമുണ്ട്, ''ഗംഭീര്‍ പറഞ്ഞു.
ഓസ്ട്രേലിയ പര്യടനത്തില്‍ നിറം മങ്ങിയ രോഹിതും കോഹ്ലിയും ഒരു ദശാബ്ദത്തിന് ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് റണ്‍ കണ്ടെത്താനായില്ല. ജമ്മു കാശ്മീരിനെതിരായ മത്സരത്തില്‍ മുംബൈക്കായി കളിച്ച രോഹിതിന്റെ സ്‌കോറുകള്‍ 3, 28 എന്നിങ്ങനെയായിരുന്നു. ഡെല്‍ഹി-റെയില്‍വേസ് മത്സരത്തില്‍ വിരാട് കോലി 6 റണ്‍സിന് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്