തിരുവനന്തപുരം : ലോക ടേബിൾ ടെന്നിസ് അമ്പയറിംഗിലെ ഉയർന്ന ബഹുമതിയായ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കി മലയാളിയായ ബിന്ദു എം.എസ്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അമ്പയറും ആദ്യ വനിതയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായ ബിന്ദു. ചൈനയിലെ ചെംഗ്ഡുവിൽ നടന്ന ലോക മിക്‌സഡ് ടേബിൾ ടെന്നിസ് വേൾഡ് കപ്പിലെ അമ്പയറിംഗ് വിലയിരുത്തിയാണ് ലോക ടേബിൾ ടെന്നിസ് ഫെഡറേഷൻ പുരസ്‌കാരം സമ്മാനിച്ചത്.
ആർ.എസ് നായരുടേയും പി.എം. മോഹനാമ്മാളിന്റേയും മകളും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലെ ടേബിൾ ടെന്നിസ് കോച്ച് ജോബിൻ ജെ. ക്രിസ്റ്റിയുടെ ഭാര്യയുമാണ്. ദേശീയ ടേബിൾ ടെന്നീസ് താരങ്ങളായ നന്ദിതയും നാദിയയുമാണ് മക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്