അന്താരാഷ്ട്ര ക്രിക്കറ്റിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാൻ സാഹ. രഞ്ജി ട്രോഫി പോരാട്ടത്തിൽ പഞ്ചാബിനെതിരെ ബംഗാൾ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് കളിക്കാരനെന്ന റോൾ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിച്ചത്.
'നന്ദി ക്രിക്കറ്റ്, എല്ലാവർക്കും നന്ദി' എന്ന കുറിപ്പോടെ താരം വിരമിക്കൽ നോട്ട് എക്‌സിൽ പോസ്റ്റ് ചെയ്തു. എല്ലാവർക്കും താരം നന്ദി പറഞ്ഞു.
40 ടെസ്റ്റുകളും 9 ഏകദിന മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. ടെസ്റ്റിൽ 56 ഇന്നിങ്‌സുകൾ ബാറ്റ് ചെയ്തു. 3 സെഞ്ച്വറികളും 6 അർധ സെഞ്ച്വറികളും. 117 റൺസാണ് ഉയർന്ന സ്‌കോർ. ടെസ്റ്റിൽ 1353 റൺസ്. ഏകദിനത്തിൽ 41 റൺസ്.
142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 7169 റൺസ്. 14 സെഞ്ച്വറികൾ 44 അർധ സെഞ്ച്വറികൾ. ഉയർന്ന സ്‌കോർ 203 റൺസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്