ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമർശത്തില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പാർലമെന്‍റില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബി.ജെ.പി എം.പിമാർ.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാർലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്.
പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദരവാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്