നിക്കാഹ് കഴിഞ്ഞ് മൂന്ന് ദിവസം മാത്രം; മലപ്പുറത്ത് 18കാരി ജീവനൊടുക്കി

FEBRUARY 3, 2025, 11:45 AM

മലപ്പുറം: ആമയൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്  എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

അതേസമയം പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam