ശിവം ദുബെയ്ക്ക് അപൂർവ റെക്കോർഡ്

FEBRUARY 4, 2025, 6:28 AM

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ 4-1ന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് സ്വന്തമായത് അപൂർവ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ തോൽവിയറിയാതെ തുടർച്ചയായ 30 ജയങ്ങളിൽ പങ്കാളിയാവുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരവും ജയിച്ചതോടെ ശിവം ദുബെയുടെ പേരിലായത്.

2019നുശേഷം ശിവം ദുബെ പ്ലേയിംഗ് ഇലവനിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.
ബംഗ്ലാദേശിനെതിരെ 2019, നവംബർ മൂന്നിനായിരുന്നു ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറിയത്. ദുബെ കളിച്ച ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യ തോറ്റു. പക്ഷെ അതിനുശേഷം ശിവം ദുബെ പ്ലേയിംഗ് ഇലവനിൽ കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ തോറ്റിട്ടില്ല.2020 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 5-0ന് പരമ്പര സ്വന്തമാക്കിയപ്പോൾ എല്ലാ മത്സരങ്ങളിലും ദുബെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു.

vachakam
vachakam
vachakam

2024ൽ ടി20 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യ ജയിച്ച 15 ടി20 മത്സരങ്ങളിലും ദുബെ പ്ലേയിംഗ് ഇലവനിൽ കളിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ദുബെ ടീമിലുണ്ടായിരുന്നില്ല. എന്നാൽ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റതോടെയാണ് അവസാന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ദുബെയെ ഉൾപ്പെടുത്തിയത്.

മൂന്നാം ടി20യിൽ ദുബെയെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ കളിപ്പിച്ചിരുന്നില്ല. ആ മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും ദുബെ പ്ലേയിംഗ് ഇലവനിൽ കളിച്ച അവസാന രണ്ട് മത്സരവും ഇന്ത്യ ജയിച്ചതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയപ്പോൾ തുടർച്ചയായി 30 ടി20 മത്സരങ്ങൾ ജയിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ദുബെയ്ക്ക് സ്വന്തമായി.

കരിയറിൽ ഇതുവരെ കളിച്ച 35 ടി20 മത്സരങ്ങളിൽ 26 തവണയും ദുബെ ബാറ്റിംഗിനിറങ്ങി. നാല് അർധെസെഞ്ചുറികളടക്കം 531 റൺസ് ദുബെ ഇതുവരെ നേടിയിട്ടുണ്ട്. 13 വിക്കറ്റുകളും ദുബെയുടെ പേരിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam