തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന അജിത് കുമാര്‍ ചിത്രമാണ് വിഡാമുയര്‍ച്ചി. സിനിമ ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനൊപ്പം തന്നെ പുതിയ ചില വാര്‍ത്തകളും വരുന്നുണ്ട്.
ചിത്രം ഇംഗ്ലീഷ് ചിത്രം ബ്രേക്കിംഗ്ഡൗണിന്‍റെ റീമേക്കാണ് എന്ന ഒരു അഭ്യൂഹം പരന്നിരുന്നു. അതേ സമയം ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസായ പാരമൗണ്ട് പിക്ചേര്‍സ് അതിനാല്‍ തന്നെ റൈറ്റ്സിന്‍റെ പ്രതിഫലം ചോദിച്ച് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനെ സമീപിച്ചിരുന്നു. ഇത് തര്‍ക്കമായതാണ് നേരത്തെ പൊങ്കലിന് നിശ്ചയിച്ചിരുന്ന പടം ഇറങ്ങാന്‍ വൈകിയത് എന്നായിരുന്നു വിവരം.
നൂറുകോടി മുതല്‍ 150 കോടിവരെയാണ് പാരമൗണ്ട് ലൈക്കയോട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ പറ്റില്ലെന്ന് ലൈക്ക അറിയിച്ചു. ഇതോടെ ചിത്രം പ്രതിസന്ധിയിലാകുമോ എന്ന ചോദ്യം പോലും ഉയര്‍ന്നു. ഒടുവില്‍ ഇത് രമ്യമായി തല്‍ക്കാലം പരിഹരിച്ചാണ് ചിത്രം തീയറ്ററിലേക്ക് എത്തുന്നത് എന്നാണ് വിവരം.
ഇപ്പോള്‍ പാരമൗണ്ട് പിക്ചേര്‍സിന് ലൈക്ക നല്‍കിയിരിക്കുന്നത് 11 കോടി രൂപയാണ്. ഇത് അഡ്വാന്‍സ് തുകയാണ്. ചിത്രത്തിന്‍റെ ലാഭ വിഹിതം തുടര്‍ന്ന് നല്‍കാം എന്നതാണ് കരാര്‍. ഇതോടെ അവസാന കടമ്പയും കടന്നാണ് അജിത്ത് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.
തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്