നടി സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. 'ഏക് ദിൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നായകനായി എത്തുന്നത് ആമിർ ഖാന്റെ മകനായ ജുനൈദ് ഖാൻ ആണ്. ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ റൊമാന്റിക് ഡ്രാമ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന 'ഏക് ദിൻ' ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. 17 വർഷത്തിന് ശേഷം ആമിർ ഖാനും സഹോദരൻ മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം വമ്പൻ താരനിരയും വൻ ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന രാമായണയിലും സായ് പല്ലവി ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സീതയായിട്ടാണ് നടി എത്തുന്നത്. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്